പലതരത്തിലുള്ള വികാരങ്ങളുള്ള ഇരുകാലികൾ.. ചുവന്ന നാടയിൽ കോർത്ത തീക്ഷണ വികാരങ്ങളുടെ കടിഞ്ഞാൺ പിടിച്ച് നടക്കുന്ന തിരുത്തൽ വാദികളുടെ സ്വയം അഭിമാനിക്കുന്ന മുഖങ്ങൾ. ഇനി ഒന്നിനും വയ്യ എന്ന് ഉറപ്പിച്ചു വികാരങ്ങൾ വറ്റിയ ഒരു കൂട്ടം മൗനികൾ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നു ഊക്കം കൊള്ളുന്ന അഭിനവ ന്യൂ ജൻ ഫ്രീക്കന്മാർ. കുടുംബമൂല്യങ്ങളെ നെഞ്ചോടു ചേർക്കുന്ന യഥാസ്ഥിതീകർ.. ഇതിലൊന്നും പെടാതെ എരിയുന്ന ഞെരിപ്പ് നെഞ്ചിലേറ്റി ഞാനും. നേടിയെടുത്തതും വെട്ടിപ്പിടിച്ചതും എല്ലാം മൂല്യമില്ലാത്ത കരിക്കട്ടകളാണെന്നു തിരിച്ചറിയുമ്പോൾ ആ എരിയുന്ന കനലിന്റെ കറുത്ത പുക ചുരുളുകൾ ചുറ്റും നിറയുന്നു.. ഇനി എന്തെങ്കിലും നേടാനാവും എന്നു ഉറപ്പിച്ചു മുൻപോട്ട് ആയുമ്പോളും ചെന്ന് പതിക്കുന്ന കൊക്കയിൽ കാരമുള്ളുകളോ അതോ കുപ്പിച്ചില്ലുകളോ എന്ന് മാത്രമേ ചിന്തിക്കാനാവുന്നുള്ളു. പ്രതീക്ഷകളില്ലാത്തത് എന്റെ തെറ്റാണോ? അനുഭവങ്ങൾ സാക്ഷി.. 🙏