പലതരത്തിലുള്ള വികാരങ്ങളുള്ള ഇരുകാലികൾ.. ചുവന്ന നാടയിൽ കോർത്ത തീക്ഷണ വികാരങ്ങളുടെ കടിഞ്ഞാൺ പിടിച്ച് നടക്കുന്ന തിരുത്തൽ വാദികളുടെ സ്വയം അഭിമാനിക്കുന്ന മുഖങ്ങൾ. ഇനി ഒന്നിനും വയ്യ എന്ന് ഉറപ്പിച്ചു വികാരങ്ങൾ വറ്റിയ ഒരു കൂട്ടം മൗനികൾ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നു ഊക്കം കൊള്ളുന്ന അഭിനവ ന്യൂ ജൻ ഫ്രീക്കന്മാർ. കുടുംബമൂല്യങ്ങളെ നെഞ്ചോടു ചേർക്കുന്ന യഥാസ്ഥിതീകർ.. ഇതിലൊന്നും പെടാതെ എരിയുന്ന ഞെരിപ്പ് നെഞ്ചിലേറ്റി ഞാനും. നേടിയെടുത്തതും വെട്ടിപ്പിടിച്ചതും എല്ലാം മൂല്യമില്ലാത്ത കരിക്കട്ടകളാണെന്നു തിരിച്ചറിയുമ്പോൾ ആ എരിയുന്ന കനലിന്റെ കറുത്ത പുക ചുരുളുകൾ ചുറ്റും നിറയുന്നു.. ഇനി എന്തെങ്കിലും നേടാനാവും എന്നു ഉറപ്പിച്ചു മുൻപോട്ട് ആയുമ്പോളും ചെന്ന് പതിക്കുന്ന കൊക്കയിൽ കാരമുള്ളുകളോ അതോ കുപ്പിച്ചില്ലുകളോ എന്ന് മാത്രമേ ചിന്തിക്കാനാവുന്നുള്ളു. പ്രതീക്ഷകളില്ലാത്തത് എന്റെ തെറ്റാണോ? അനുഭവങ്ങൾ സാക്ഷി.. 🙏
പ്രിയ സ്നേഹിതര്‍ക്ക്.... ഒരിക്കലും നികത്തുവനാവാത്ത നഷ്ടങ്ങള്‍ ഹൃദയത്തില്‍ മുറിപ്പാടുകള്‍ തീര്‍ക്കവെ...... പ്രതീക്ഷയില്‍ കുതിരുന്ന ഒരു പിടി സ്വപ്നങ്ങള്‍ കഴ്ച്ചവക്കുന്നു നിലയ്ക്കാത്ത സ്നേഹപ്രവാഹമായ എന്റെ അച്ഛനും... നിങ്ങള്‍ക്കുമായി ......
Saturday, February 5, 2022
Thursday, August 6, 2020
യാത്ര
സ്നേഹമാണെന്നു സമർത്ഥിക്കാൻ എന്തെളുപ്പം... നിലനിൽപ്പില്ലാത്ത ഒന്നാണോ സ്നേഹം.. ഒരു ചുഴലിക്കാറ്റ് പോലെ നൈമിഷകമായി അകപ്പെട്ടുപോയപ്പോളും നിലനിൽപ്പിന്റെ ആവശ്യമായി എഴുതിത്ത ള്ളുമ്പോളും മനസ്സാക്ഷിയുടെ തുറിച്ചുനോട്ടങ്ങൾ പോലും നിർവികാരമായി നേരിട്ടപ്പോളും.. പിടിച്ചു വാങ്ങിയ സ്നേഹത്തിന് വേണ്ടിയാണ് കടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് എന്ന ബോധ്യം വന്നപ്പോളും തളരാതെ മുന്പോട്ടുപോയി.. തീർത്താൽ തീരാത്തത്ര ദൂരം മുൻപോട്ടു പോകണം എന്ന് മനസ്സിൽ ഉറപ്പിച്ച് കണ്ണുമടച്ചു പാഞ്ഞു.. ഉള്ളിലേക്ക് നോക്കാനോ ഞാൻ എന്നു ചിന്തിക്കാനോ ഉള്ള ശക്തി അവശേഷിക്കുന്നില്ല ഒരു കടുകൊളം പോലും... യാത്ര തുടരുന്നു അന്ത്യത്തിന്റെ കാലോചകൾക്കു കാതോർത്തുകൊണ്ടു..
മരണത്തിനപ്പുറം ഉള്ള ലോകത്തെങ്കിലും സ്നേഹത്തിന്റെ അർത്ഥം അനുഭവിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു..
തൊലിക്കട്ടി കൂടിവരുന്നു... അപമാനങ്ങളും അഭിമാനക്ഷതങ്ങളും ഒരു ശീലമായി.. ഹൃദയം തൊടാത്ത ബന്ധങ്ങളുടെ ചുഴലിക്കാറ്റിൽ ആദർശങ്ങൾ ഹോമിക്കപ്പെടുമ്പോൾ നിസ്സഹായത മാത്രം കരഞ്ഞുവീങ്ങിയ കണ്ണുകൾകൊണ്ടു തുറിച്ചു നോക്കുന്നു.. സ്വയം കൊഞ്ഞനംകുത്തുന്ന മനസ്സാക്ഷിക്കു മുൻപിൽ ശിക്ഷവാങ്ങാൻ ഒരു സ്കൂൾ കുട്ടിയെപ്പോലെ കൈനീട്ടി നിൽക്കുമ്പോളും പൊള്ളുന്ന അഭിമാനത്തിന്റെ പൈതൃകകണങ്ങൾ ഉൾവലിഞ്ഞു തലതാഴ്ത്തുന്നു.. തീരില്ലേ ഈ ആത്‍മ ഹിംസ.. നിയന്ത്രണം വിട്ടമനസ്സിനെ പിടിച്ചു നിർത്താൻ എന്നും ആവില്ല എന്നു ഒരു സ്വരം ഉള്ളിൽ നിന്നു പൊന്തി വരുന്നു.. പിതൃത്വം അലിഞ്ഞു തീർന്ന പഞ്ചഭൂതങ്ങളേ... എന്നെയും നിന്നിലേക്ക്‌ചേർക്കുക.. നിലനിൽപ്പില്ലാത്ത ഒന്നിലും അകപ്പെടാതെ നഷ്ടപ്പെട്ട സുരക്ഷകരവലയത്തിന്റെ ചൂടു പറ്റി ഒന്നുറങ്ങട്ടെ.. ദീർഘമായി..


