തണുത്ത പച്ചമണ്ണിന്‍ പുതപ്പിനടിയില്‍ എന്നെന്നേക്കുമായി കിടത്തുമ്പോള്‍...
പിതൃത്വം അലിഞ്ഞു ചേര്‍ന്ന മണ്ണില്‍ തലചായിച്ചുള്ള ശാശ്വതമായ ഉറക്കം.
പ്രിയ പുത്രിയുടെ കയ്യില്‍നിന്നും നീട്ടുന്ന ബലിച്ചോറിന്റെ സ്വാദില്‍ സ്വയം മറന്നലിയുന്ന വികാരമില്ലാത്ത വിശപ്പിന്റെ സുഖം..
മരണത്തിനു അപ്പുറമെങ്കിലും നല്‍കുവാന്‍ ആകുമോ ഏകാന്തതയില്‍ നിന്ന് പെറ്റമ്മക്ക് മോചനം...
അറിയില്ല ജീവിതം കാട്ടാത്ത കരുണ മരണമെന്ന കറുത്ത അധ്യായത്തില്‍
തിരയുന്ന ബുദ്ധിശൂന്യനായ മനുഷ്യന്‍..
ഇവയെല്ലാം മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു കടംകഥ പോലെ നിലകൊള്ളട്ടെ..
എന്നെങ്കിലും ഒരിക്കല്‍ മരിക്കാന്‍ കഴിയും എന്നത് പലപ്പോഴും ആശ്വാസം പകരുന്നു
ReplyDelete