ഒരു വാക്കുകൊണ്ടുപോലും എന്നെ പിരിയാത്ത എന്‍ പ്രണയമേ...
ഒരു നോക്കിനാലെ നീ അന്നും എന്നോട് പ്രണയമെന്നോതിയില്ലല്ലോ....
അറിയുന്നതാ രാഗമെന്നാലും നിനവില്‍ ഞാന്‍ അറിയാതെ പോയനുരാഗം
പറയാതെ പറയുന്ന നിന്‍ കണ്ണുകള്‍ അന്നും എന്നില്‍നിന്നു മറച്ചിരുന്നു
ഞാന്‍ അറിയുന്നു നീ എന്‍ ആത്മാവിന്റെ നേര്‍മറുപകുതി എന്ന്
പൊലിയാതെ പോയ എന്‍ ആശതന്‍ നിറകതിര്‍ പീലിയെന്ന്....
ഒരുനാള്‍ ഈ വാക്കുകള്‍ മാത്രമാകും ഞാന്‍ എന്ന സത്യത്തെ തിരിച്ചറിയാന്‍
മുഖം തിരിക്കാതെ അന്ന് പറയുക ലോകത്തോട് നിന്‍ കരളില്‍ ഒളിക്കും പ്രണയത്തെ...
No comments:
Post a Comment