അവരെന്റെ കാലുകള്‍ കൂട്ടിബന്ധിച്ചൊരു ശരശൈയ്യ തീര്‍ത്തതില്‍ എന്നെക്കിടത്തി
അഗ്നിഗോളങ്ങള്‍ക്ക് നടുവിലായെന്നെ അവര്‍ തുരുതുരെ പ്രഹരിച്ചുകൊണ്ടിരുന്നു
എന്തിനായെന്നു ഞാന്‍ ചോദിച്ചതില്ലന്നു ഹൃദയം സ്നേഹത്താല്‍ ബന്ധിച്ചിരുന്നു
എവിടെ എനിക്കൊരു മോചനമെന്ന് ഞാന്‍ ദൈവത്തിനോടന്നു ആരാഞ്ഞിരുന്നു
സ്നേഹത്തിനിങ്ങനൊരു രൂപമുണ്ടോ എന്ന് അറിയാതെ ആത്മഗതം ഉയരവേ
ചിറകു മുളക്കാത്തോരീ കുഞ്ഞിളം കിളിയെയവര്‍ നിര്‍ദയം മര്‍ദിച്ചുകൊണ്ടിരുന്നു
ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളിലൊതുക്കി അവള്‍ നിഷ്ക്രിയയായി നോക്കിനില്‍ക്കുന്നു
ഈ കാട്ടാള ജന്മങ്ങളുടെ ഹൃദയം സ്നേഹം വറ്റിയൊരു മരുഭൂമിയായ് തീര്‍ന്നുവോ
പക്ഷിതന്‍ കൂട് പൊളിച്ചവര്‍ ആനന്ദ നൃത്തമാടുന്നു പോര്‍വിളികള്‍ മുഴക്കുന്നു
പെരുമ്പറകള്‍ കൊട്ടിയവര്‍ അവളുടെ പരുശുദ്ധിയെ പരിഹസിക്കുന്നു
ശരശയ്യയില്‍ പിടയുന്ന മനസ്സുമായവള്‍ പുളയവേ അര്‍ഥം അറിയാതെ ഉഴലവേ
ഉറയുന്ന തീ പന്തകള്‍ ചുറ്റിനും കാട്ടുതീയായി പടര്‍ന്നു ആളി നിറയുന്നു
രക്ഷിക്കുവനായ് തനിക്കാരുമില്ലെന്നു കണ്ണുനീര്‍ വാര്‍ത്തു തേങ്ങിക്കരയുന്നു
ആലംബം അറ്റ് അവള്‍ കേഴുന്നു പുലമ്പുന്നു വിമ്മിക്കരയുന്നു കണ്ണീര്‍ പൊഴിക്കുന്നു
ദയവു കാണിക്കുവാന്‍ കെഞ്ചുന്ന അവളുടെ പിതൃത്വത്തെ ചവിട്ടി അരയ്ക്കുന്നു
ആര്‍ത്തു ചിരിച്ചു വീണ്ടുമവര്‍ നിശാചര ലീല തുടരുന്നു കുഴലുകള്‍ വിളിക്കുന്നു
പോര്‍ക്കളം ഒരുക്കുന്നതെല്ലാം കാട്ടാളരല്ല അവര്‍ സ്വന്തം ചോരയുടെ നിറമുള്ളവര്‍
പോര്‍ക്കളം ഒരുക്കുന്നതെല്ലാം കാട്ടാളരല്ല അവര്‍ സ്വന്തം ചോരയുടെ നിറമുള്ളവര്‍ !!!!

No comments:
Post a Comment